Friday, October 4, 2024
spot_img
More

    മാതാവിന്റെ വണക്കമാസം ഇന്നുമുതല്‍ മരിയന്‍പത്രത്തില്‍

    മെയ്മാസ റാണിയായ മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി സഭ നിശ്ചയിച്ചിരിക്കുന്ന മാസമാണ് മെയ്. മെയ് ഒന്നുമുതല്‍ 31 വരെയുള്ള തീയതികളില്‍ മാതാവിനോടുള്ള വണക്കമാസപ്രാര്‍ത്ഥനകള്‍ ദേവാലയങ്ങളിലും സന്യാസസമൂഹങ്ങളിലും വീടുകളിലും മറ്റ് കൂട്ടായ്മകളിലും മുഴങ്ങും.

    മരിയകേന്ദ്രീകൃതമായ ആത്മീയതയാണ് നമ്മുടേത്. മാതാവിനെ കൂട്ടുപിടിച്ചുകൊണ്ട് ഈശോയിലെക്കെത്താനുള്ള കുറുക്കുവഴി മനസ്സിലാക്കിയിട്ടുള്ളവരുമാണ് നമ്മള്‍. അതുകൊണ്ടാണ് മാതാവിനോടുള്ള പ്രാര്‍ത്ഥനകളും ഭക്തിയും നാം സ്വന്തമാക്കിയിരിക്കുന്നത്.

    ഇത്തരമൊരു സാഹചര്യത്തില്‍ മരിയന്‍പത്രം മുന്‍വര്‍ഷങ്ങളിലെന്നതുപോലെ മാതാവിന്റെ വണക്കമാസം ഇന്നുമുതല്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ മരിയന്‍ പത്രം മാതാവിനായി സമര്‍പ്പിച്ചിട്ടുള്ള വെബ് പോര്‍ട്ടലാണ്.

    മാതാവിനോടുള്ള ഭക്തിയില്‍ വായനക്കാരെ വളര്‍ത്തുകയും മുമ്പ്‌ സൂചിപ്പിച്ചതുപോലെ ഈശോയിലെത്താന് വായനക്കാരെ എത്തിക്കുകയുമാണ് മരിയന്‍പത്രത്തിന്റെ ലക്ഷ്യം. ഇതിന വേണ്ടികൂടിയാണ് വണക്കമാസം പ്രസിദ്ധീകരിക്കുന്നത്.

    നമുക്ക് മാതാവിനെ സ്‌നേഹിക്കാം, വണങ്ങാം. അമ്മയുടെ മാധ്യസ്ഥംതേടാം. അനേകരെ മാതാവിലേക്കെത്തിക്കാനായി നമുക്ക് വണക്കമാസപ്രാര്‍ത്ഥനകള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!