യേശുക്രിസ്തുവിന്റെ നല്ല പടയാളികളുടെ ലക്ഷണം കരുത്തുറ്റ ദേഹമോ വാള്‍പയറ്റിനുള്ള സാമര്‍ത്ഥ്യമോ അല്ല. മറിച്ച് കഷ്ടപ്പാടുകള്‍ സഹിക്കാനുള്ള സന്നദ്ധതയാണ്. കാരണം കഷ്ടപ്പാടുകള്‍ സഹിച്ചവനാണ് ക്രിസ്തു. പീഡാസഹനങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള രക്ഷയല്ല ക്രിസ്തു നമുക്ക് നേടിത്തന്നത്. അതുകൊണ്ടുതന്നെ നാം കഷ്ടപ്പാടുകള്‍ സഹിക്കണം. കഷ്ടപ്പാടുകള്‍ സഹിക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തുവിന്‌റെ നല്ല പടയാളികളുടെ ലക്ഷണം.
2 തിമോത്തേയോസ് 2:3-5 പറയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തുവിന്റെ നല്ല പടയാളികളെപോലെ കഷ്ടപ്പാടുകള്‍ സഹിക്കുക. സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്റെ ഇഷ്ടം നിറവേററാനുളളതിനാല്‍ മറ്റുകാര്യങ്ങളില്‍ തലയിടാറില്ല. നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.
ഈ തിരുവചനങ്ങളുടെ യോഗ്യതകളോട് ചേര്‍ന്ന് നമുക്ക് കഷ്ടപ്പാടുകള്‍ ക്ഷമാപൂര്‍വ്വം സഹിക്കാനുള്ള കൃപയ്ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാം.