Monday, February 10, 2025
spot_img
More

    മെയ് മാസത്തില്‍ മാതൃഭക്തിയില്‍ വളരാന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍

    മെയ് മാസം ആരംഭിച്ചിരിക്കുകയാണല്ലോ.. നമ്മള്‍ മാതാവിനോടുള്ള വണക്കമാസപ്രാര്‍ത്ഥനകള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. കൂടുതലായും മരിയഭക്തികേന്ദ്രീകൃതമായ പ്രാര്‍ത്ഥനയിലൂടെയും ചിന്തകളിലൂടെയുമാണ് നാം ഈ മാസം കടന്നുപോകുന്നത്. ഈ മാസത്തില്‍ നമുക്കെങ്ങനെ മാതാവിനെക്കുറിച്ചുള്ള ഭക്തിയില്‍ കൂടുതല്‍ വളരാനും മറ്റുള്ളവരെ പ്രാര്‍ത്ഥനയിലാഴപ്പെടുത്താനും സാധിക്കുമെന്നത് ചിന്തിക്കേണ്ടതുണ്ട്.

    മാതാവ് ഇക്കാര്യത്തില്‍ നമ്മളെ സഹായിക്കും. നാം ആത്മാര്‍ത്ഥമായി അതിന് ശ്രമിച്ചാല്‍.. മാതാവ് പറഞ്ഞ വാക്കുകളിലൂടെ നമുക്കൊന്ന് കടന്നുപോകാം. ഈ വാക്കുകളെ ധ്യാനിക്കുന്നതിലൂടെ മാതാവിന്റെ ജീവിതത്തെ തന്നെയാണ് നാം ധ്യാനിക്കുന്നത്.

    ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.( ലൂക്കാ 1:38)
    ദൈവഹിതത്തിന് കീഴടങ്ങിയ മാതാവിനെ പോലെ ദൈവഹിതത്തിന് നമുക്ക് സ്വയം സമര്‍പ്പിക്കാം.

    എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.( ലൂക്കാ 46-47)

    ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം.

    അവന്‍ നി്ങ്ങളോട് പറയുന്നത് ചെയ്യുവിന്‍( യോഹ2:5)

    ഈശോയുടെ സ്വരം കേട്ട് അവിടുത്തെ വാക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാം.

    ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവ് പറഞ്ഞതാണ് മറ്റൊരു കാര്യം
    ലോകത്തില്‍ സമാധാനം പുലരാന്‍ വേണ്ടി നിത്യവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.
    നമ്മുടെ ജപമാലപ്രാര്‍ത്ഥനകളില്‍ കൂടുതല്‍സ്‌നേഹം നിറയട്ടെ.

    ഈ വാക്കുകളിലൂടെ കടന്നുപോയി, മാതാവിന്റെ വാക്കുകള്‍ അനുസരിച്ച് നമുക്ക് ജീവിക്കാന്‍ ശ്രമിക്കാം. അതുതന്നെയാണ് മെയ് മാസം നമുക്ക് അനുഗ്രഹപ്രദമാകാന്‍ ഏറെ സഹായകരവും.

    ഓ മാതാവേ മാലാഖമാരുടെ രാജ്ഞി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!