Friday, December 6, 2024
spot_img
More

    അസാധ്യമെന്ന് വിചാരിക്കുന്നവ സാധിക്കണോ?

    അസാധ്യമെന്ന് വിചാരിക്കുന്നവയുമായുള്ള ഏറ്റുമുട്ടലാണ് ജീവിതം. ശരിയാണ്, മനുഷ്യന് പലതും അസാധ്യമാണ്. എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ്.അസാധ്യതകളെ സാധ്യമാക്കുന്നവനാണ് നമ്മുടെ ദൈവം. ആ ദൈവത്തില്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുക. ആ വിശ്വാസം ഏറ്റുപറയുക.

    ജീവിതത്തിലെ ചില പ്രശ്‌നബാധിത മേഖലകളുമായി ഏറ്റുമുട്ടി നിരാശരായി കഴിയുകയായിരിക്കും നമ്മള്‍. ആ വിഷയത്തെ ദൈവത്തിന്റെ കൈകളിലേക്ക് സമര്‍പ്പിച്ചതിന് ശേഷം തിരുവചനത്തിന്റെ ശക്തിയാല്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

    ഞാന്‍ സകലമര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?( ജെറമി 32/27)

    ദൈവത്തിന് ഒന്നും അസാധ്യമല്ല( ലൂക്ക 1:37)

    പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ. അങ്ങനെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ( റോമാ 15:13)

    പ്രത്യാശയുളളതുകൊണ്ട് നിനക്ക് ആത്മവിശ്വാസം ഉണ്ടാകും. നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതമായി വിശ്രമിക്കുകയും ചെയ്യും.( ജോബ് 11/18)

    ഈ വചനങ്ങള്‍ നമുക്കേറ്റുപറയാം. ഈ വചനത്തിന്റെ ശക്തിയാല്‍ നമുക്ക് ദൈവകരങ്ങളിലേക്ക് നമ്മുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!