Saturday, January 25, 2025
spot_img
More

    ആകാശത്തിലും ഭൂമിയിലും അത്ഭുതകരമായ അടയാളങ്ങള്‍ കാണുന്നതിന്റെ സൂചനയെന്തായിരിക്കും?

    ആകാശത്തിലും ഭൂമിയിലും അത്ഭുതകരമായ അടയാളങ്ങള്‍ കാണപ്പെടുന്നതിനെക്കുറിച്ച് പലതരം വ്യാഖ്യാനങ്ങളും നാം കേട്ടിട്ടുണ്ട്.വളരെ ശാസ്ത്രീയമായ നിഗമനങ്ങളായിരിക്കും അവയില്‍ പലതും. എന്നാല്‍ ആകാശത്തിലും ഭൂമിയിലും അത്ഭുതകരമായ അടയാളങ്ങള്‍ കാണുന്നതിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം വ്യത്യസ്തമായ വിശദീകരണമാണ് നല്കുന്നത്. കര്‍ത്താവിന്റെ രണ്ടാം വരവുമായി ബന്ധപ്പെടുത്തിയാണ് അതിനെ ബൈബിള്‍ അവതരിപ്പിക്കുന്നത്. ജോയേല്‍ പ്രവാചകന്റെ പുസ്തകം 2: 30 മുതലുള്ള തിരുവചനങ്ങളില്‍ നാം കാണുന്നത് ഇപ്രകാരമാണ്.

    ആകാശത്തിലും ഭൂമിയിലും ഞാന്‍ അത്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവുംഅഗ്നിയും ധൂമപടലവും. കര്‍ത്താവിന്റെ മഹത്തും ഭയാനകവുമായ ദിനംആഗതമാകുന്നതിന് മുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. കര്‍ത്താവ് അരുളിച്ചെയ്തതുപോലെ സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്ഷപ്പെടുന്നവരുണ്ടാകും.കര്‍ത്താവ് വിളിക്കുന്നവര്‍ അതിജീവിക്കും.

    കര്‍ത്താവിന്റെ രണ്ടാം വരവിനായി നമുക്ക് കാത്തിരിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!