Saturday, December 7, 2024
spot_img
More

    എന്തുകൊണ്ടാണ് സഹിക്കേണ്ടിവരുന്നത്? സഹനം നല്കുന്ന സന്ദേശം എന്ത്

    പ്രശസ്ത ഭൂതോച്ചാടകനായ മോണ്‍. റോസെറ്റി അടുത്തയിടെ വിശുദ്ധനാട്ടിലെ ഗദ്‌ത്സെമന്‍തോട്ടത്തില്‍ നിന്ന് നല്കിയ വീഡിയോസന്ദേശം വൈറലായിരിക്കുകയാണ്. വീഡിയോയില്‍ അദ്ദേഹം സഹനങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

    ദൈവം ഒരിക്കലും നമ്മുടെ സഹനങ്ങള്‍ക്ക് കാരണക്കാരനല്ല. എന്നാല്‍ അവിടുന്ന് സഹനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുവദിക്കാറുണ്ട്. നാം നമ്മുടെ സഹനങ്ങള്‍ വിശ്വാസത്തില്‍ സ്വീകരിക്കുമ്പോള്‍ അവ നമുക്ക് വലിയ കൃപകള്‍ക്ക് കാരണമാവും. അതുപോലെ തന്നെ നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്ക് കാരണമാവുകയും ചെയ്യും. സഹനങ്ങളിലൂടെ കടന്നുപോയവര്‍ പിന്നീട് വിശ്വാസത്തിന്റെ വലിയ വക്താക്കളായി മാറാറുണ്ട്. സഹനങ്ങളിലൂടെ നാം ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്..

    നമുക്ക് ഈ സന്ദേശം ഹൃദയത്തിലേറ്റെടുക്കാം. പലവിധ സഹനങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കാം ഇതുവായിക്കുന്ന പലരും. ഈ സഹനങ്ങളെ നമുക്ക് ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാം. സഹനം വഴി നാം ശുദ്ധീകരിക്കപ്പെടുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!