ഓരോ ദിവസവും നാം എന്തുമാത്രം കാര്യങ്ങളോര്‍ത്താണ് ആകുലപ്പെടുന്നത്. മക്കളെയോര്‍ത്ത്..സാമ്പത്തികഭാരങ്ങളെയോര്‍ത്ത്.. ജോലിയില്ലായ്മയോര്‍ത്ത്..രോഗങ്ങളെയോര്‍ത്ത്.. ഭാവിയെയോര്‍ത്ത്…
ആകുലതകള്‍ ഇല്ലാത്ത ജീവിതമില്ല. ആകുലതകളൊഴിഞ്ഞുകൊണ്ടുള്ള ജീവിതവുമില്ല. എന്നാല്‍ ഇതെല്ലാം നാം സ്വയം കൊണ്ടുനടക്കുകയാണോ ചെയ്യുന്നത്. ഒരിക്കലും പാടില്ലെന്നാണ് മാതാവിന്റെ സന്ദേശം.
ഓരോ ദിവസത്തെയും കൊച്ചുകൊച്ചു ആകുലതകള്‍ എന്റെ പക്കല്‍ കൊണ്ടുവരിക. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് തന്റെ സ്‌നേഹപൂര്‍വ്വകമായ പരിപാലനയ്ക്കും നിനക്ക് ആശ്വാസം പകരാന്‍ എന്നെ അയ്ക്കുന്നതിനെപ്രതിയും എന്റെ മകന് നന്ദി പറയുകയും ചെയ്യുക. പ്രാര്‍ത്ഥിക്കുവിന്‍.. ഞാനല്ലേ എപ്പോഴും നിന്നോട് ചോദിക്കുന്നത്? എന്നെക്കൂടാതെ നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ.. ഞാന്‍ നിന്നെ എന്റെ വിശുദ്ധമായ മേലങ്കിക്കുള്ളില്‍ കരുതലോടെ മറച്ചിരിക്കുകയല്ലേ. ഇത്രയും അടുത്ത എന്നോട് ചേര്‍ന്നായിരിക്കുന്നിടമല്ലേ ഏറ്റവും മാധുര്യമേറിയത്.( ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം)
മാതാവിന്റെ ഈ വാക്കുകളെ പ്രതി നമ്മുക്ക് നമ്മുടെകൊച്ചുകൊച്ചു ആകുലതകള്‍ അമ്മയ്ക്ക് സമര്‍പ്പിക്കാം. അമ്മയത് ഈശോയ്ക്ക്‌സമര്‍പ്പിക്കുകയും നാം സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.