ലണ്ടന്‍: മെയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാക് ബൈബിള്‍ വായിക്കും. വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനഭാഗമാണ് പ്രധാനമന്ത്രി വായിക്കുന്നത്. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
രാഷ്ട്രത്തിന്റെ ഔദ്യോഗികചടങ്ങുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ബൈബിള്‍ വായിക്കുന്ന പതിവുണ്ട്, ഹൈന്ദവ മതവിശ്വാസിയാണ്ഋഷിസുനാക് എന്നതാണ് ഈ ബൈബിള്‍ വായനയുടെ മറ്റൊരു പ്രത്യേകത.
സേവിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് കിരീടധാരണ വേളയിലെ പരിപാടികളുടെ പ്രധാനപ്രമേയം.