ലണ്ടന്‍: കത്തോലിക്കാസഭയുടെയും ബ്രിട്ടീഷ് രാജവംശത്തിന്റെയും ചരിത്രത്തിലെ സുപ്രധാന സുദിനമായി മെയ് ആറ് മാറുന്നു. റിഫര്‍മേഷന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജവംശത്തിലെ കിരീടധാരണത്തിന് കത്തോലിക്കാ സാന്നിധ്യമുണ്ടാകുന്നു എന്നതാണ് ഈ ചരിത്രനിമിഷം. മെയ് ആറിന് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സാണ് പങ്കെടുക്കുന്നത്.