ഡിവൈന്‍ മേഴ്‌സി ഭക്തിയുടെ അടിസ്ഥാനം നാലു തൂണുകളാണ്. ഏതൊക്കെയാണ് ഈ തൂണുകള്‍ എന്നല്ലേ പറയാം
ഡിവൈന്‍മേഴ്‌സി ഇമേജാണ് അതില്‍ ഒന്നാമത്തേത്. 1931 ഫെബ്രുവരി 22 ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപെടുത്തിക്കൊടുത്ത ചിത്രമാണ് ഇത്. ഈ ചിത്രമാണ് കരുണയുടെ പ്രാര്‍ത്ഥനയ്ക്ക് ആധാരം.
ഡിവൈന്‍ മേഴ്‌സി സണ്‍ഡേയാണ് മറ്റൊന്ന്. കരുണയുടെ ഞായര്‍ ആചരിക്കണമെന്ന ഈശോയുടെ സന്ദേശത്തെ തുടര്‍ന്നാണ് ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ഡിവൈന്‍ മേഴ്‌സി സണ്‍ഡേ ആചരിക്കുന്നത്.
ഡിവൈന്‍ മേഴ്‌സി ചാപ്ലറ്റാണ് മൂന്നാമത്തേത്. ഡിവൈന്‍ മേഴ്‌സി ചാപ്ലറ്റ് ചൊല്ലുന്നവരുടെ മേല്‍ അവരുടെ മരണസമയത്ത് താന്‍ കാരുണ്യം കാണിക്കുമെന്നും അവരുടെ ആത്മാക്കളെ മഹത്വപ്പെടുത്തുമെന്നും ഈശോ വ്യക്തമാക്കിയിട്ടുണ്ട്.
കരുണയുടെ മണിക്കൂറാണ് നാലാമത്തെ ഘടകം.ഈശോ പീഡകള്‍ സഹിച്ച് മരിച്ച മൂന്നു മണി സമയമാണ് കരുണയുടെ മണിക്കൂറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മണിക്കൂറില്‍ മറ്റുള്ളവര്‍ക്കും അവനവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും കുരിശിന്റെ വഴി ചൊല്ലാനും ഈശോ പറഞ്ഞിട്ടുണ്ട്.