പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് യുഎസിലെ 70 ശതമാനം കത്തോലിക്കരും ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും വെറും പ്രതീകം എന്ന നിലയിലാണ് ഇവര്‍ ദിവ്യകാരുണ്യത്തെ കണക്കാക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ അര്‍പ്പിക്കപ്പെടുന്ന തിരുവോസ്തിയില്‍ അവര്‍ ഒരിക്കലും ക്രിസ്തുവിന്റെ സാന്നിധ്യത്തെ കാണുന്നില്ല.
31 ശതമാനം മാത്രമാണ് വിശുദ്ധ കുര്‍ബാനയിലെ സത്താപരമായ മാറ്റത്തിലും വിശ്വസിക്കുന്നുള്ളൂ. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുന്നുവെന്നാണ് കത്തോലിക്കാസഭയുടെ പ്രബോധനവും വിശ്വാസവും.
സഭ നേരിട്ടുകൊണ്ടിരിക്കുന്ന വിശ്വാസപരമായ പ്രതിസന്ധികളുടെ ആഴമാണ് നമുക്കിവിടെ മനസ്സിലാകുന്നത്. തിരുസഭയ്ക്കുവേണ്ടി നമുക്കോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം, വിശ്വാസം കാത്തുസംരക്ഷിക്കപ്പെടണമേയെന്ന്..