പരിശുദ്ധ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ മെയ്. ഈ മാസത്തില്‍ നമുക്കെങ്ങനെ മാതാവിനോടുളള കൂടുതല്‍ ഭക്തിയിലും സ്‌നേഹത്തിലും വളരാന്‍ കഴിയുമെന്ന് ഈ ദിവസങ്ങളില്‍ പലവട്ടം നാം ചിന്തിച്ചുകഴിഞ്ഞു. പല ഭക്ത്യാനുഷ്ഠാനങ്ങളും മാതാവിനോടുള്ള സ്‌നേഹത്തില്‍ നമ്മെ വളര്‍ത്തുമെന്നാണ് അവ പറഞ്ഞുതന്നത്.
ആ ഭക്താനുഷ്ഠാനങ്ങള്‍ക്കൊപ്പം നാം പ്രാര്‍ത്ഥിക്കേണ്ട ഒന്നാണ് ഏഴു വ്യാകുലങ്ങളുടെ ജപമാല. ഏഴു വ്യാകുലങ്ങളുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ നിരവധിയായ ദൈവകൃപകള്‍ നമുക്ക്‌നല്കുമെന്ന് മാതാവ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.ജീവിതത്തില്‍ വിവിധങ്ങളായ പ്രശ്‌നങ്ങളുമായി നീറിനീറിക്കഴിയുന്ന നമുക്ക് ഏഴു വ്യാകുലങ്ങളുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.
ശിമയോന്റെ പ്രവചനം, ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ ദേവാലയത്തില്‍ വച്ച് കാണാതാകുന്നു,കുരിശിന്റെ വഴിയില്‍ യേശുവിനെ കാണുന്നു, യേശുവിന്റെ ക്രൂശീകരണവും മരണവും, യേശുവിനെ കുരിശില്‍ നിന്നും ഇറക്കിക്കിടത്തുന്നു, യേശുവിനെ സംസ്‌കരിക്കുന്നു തുടങ്ങിയവയാണ് ഏഴു വ്യാകുലങ്ങളുടെ ജപമാലയിലെ ധ്യാനവിഷയങ്ങള്‍.
ഈ രഹസ്യങ്ങള്‍ നമുക്ക് പ്രത്യേകമായി ധ്യാനിക്കാം. നമ്മുടെ നിയോഗങ്ങള്‍ മാതാവിന് കാഴ്ചവയ്ക്കാം. അതിലൂടെ മാതാവിനോടുള്ള സ്‌നേഹത്തില്‍ കൂടുതലായി വളരുകയും ചെയ്യാം.