വത്തിക്കാന്‍ സിറ്റി: ജപമാല ചൊല്ലാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാനിടയില്ല. പ്രത്യേകിച്ച് കുടുംബപ്രാര്‍ത്ഥനയില്‍. നമ്മുടെ ദൈവഭക്തിയുടെ പ്രധാന ഭാവവും അടിസ്ഥാനവും തന്നെ ജപമാലയാണെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. പരിശുദ്ധ ജപമാല എന്ന ഹാഷ്ടാഗോടുകൂടി ചേര്‍ത്തുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പ ഇങ്ങനെ പറയുന്നു:
അനുദിനം കുടുംബത്തില്‍ പരിശുദ്ധ ജപമാല ചൊല്ലുന്നത് അവിടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും എണ്ണ ഒരിക്കലും തീര്‍ന്നുപോകുന്നില്ല എന്ന് ഉറപ്പാക്കുകയും ദൈവവുമായുള്ള കൂട്ടായ്മയിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ജീവിതത്തില്‍നിന്ന് ആ തൈലം ഒഴുകാന്‍ ഇടയാക്കുകയും ചെയ്യുന്നു.
നമ്മുടെ കുടുംബപ്രാര്‍ത്ഥനകളില്‍ ജപമാല മുടങ്ങാതിരിക്കട്ടെ. ജപമാലയുടെ സ്ഥാനം മൊബൈലും ടിവിയും ഇന്റര്‍നെറ്റും അപഹരിക്കാതിരിക്കട്ടെ.