മെയ്= മാതാവിന്റെ മാസം. ഇതാണ് ഭൂരിപക്ഷം കത്തോലിക്കരുടെയും വിശ്വാസം. മെയ് മാസത്തില്‍ മാതാവിനോടുളള പ്രത്യേക വണക്കം കത്തോലിക്കാ ആത്മീയജീവിതത്തിന്റെ ഭാഗവുമാണ്.
എന്നാല്‍ എന്തുകൊണ്ടാണ് മെയ് മാസംമാതാവിന്റെ മാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന്് ചോദിച്ചാല്‍ അതിന്റെ ഉത്തരം പലര്‍ക്കുമറിയില്ലായിരിക്കും.പലപല വിശദീകരണങ്ങളും ഇതിന് നല്കുന്നുണ്ട്.
അവയില്‍പ്രധാനപ്പെട്ട ചില കാരണങ്ങള്‍ പറയാം. പുരാതന ഗ്രീസിലും റോമിലും പേഗന്‍ ദേവതകളായ ആര്‍ടിമിസ്, ഫ്‌ളോറ എന്നിവരുടെ തിരുനാളുകള്‍ ആഘോഷിച്ചിരുന്നു. സമൃദ്ധിയുടെയും വസന്തത്തിന്റെയും ദേവതകളായിരുന്നു അവര്‍.
ഈ ആചാരം പിന്നീട് യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് പാശ്ചാത്യസംസ്‌കാരം ഈ ആഘോഷത്തില്‍ നിന്ന്ും സ്വാധീനം ഉള്‍ക്കൊണ്ട് മാതാവിന്റെ വണക്കത്തിനായി മെയ് മാസം തിരഞ്ഞെടുക്കുകയുമായിരുന്നു. ആദിമസഭയില്‍ മാതാവിന്റെ പ്രധാനപ്പെട്ട തിരുനാളായി ആചരിച്ചിരുന്നത് മെയ് 15 ആയിരുന്നു.
എങ്കിലും 1945 ല്‍ പിയൂസ് പതിമൂന്നാമന്‍ മാര്‍പാപ്പയാണ് മെയ് മാസത്തെ മാതാവിന്റെ മാസമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് 31 ന് മാതാവിന്റെ രാജ്ഞിത്വതിരുനാള്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഇങ്ങനെയൊരു തീരുമാനം.. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം ഈ തിരുനാള്‍ ഓഗസ്റ്റ് 22 ലേക്ക് മാറ്റിയിരുന്നു.
ചരിത്രവും കഥകളും എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ നമ്മുടെ സ്വര്‍ഗ്ഗീയ അമ്മയെ വണങ്ങാനും അവളോടുള്ള സ്‌നേഹത്തില്‍ വളരാനുമുള്ള അവസരമാണ് മെയ്മാസവണക്കം. നമുക്ക് ഈ മാസം ഏറ്റവും നന്നായി വിനിയോഗിക്കാം.