അസ്വസ്ഥപ്പെടുത്തുന്ന പല വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങളുടെയും നടുവിലാണ് നമ്മളില്‍ പലരും നില്ക്കുന്നത്. സാഹചര്യം എന്തുതന്നെയായാലും കാരണം എന്തുതന്നെയായാലും നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം കുറവാണ്.
മാത്രവുമല്ല അസ്വസ്ഥതകള്‍ ഏറെയുമാണ്. ഇങ്ങനെ തികച്ചും അസ്വസ്ഥപൂരിതമായ മനസ്സുമായി കഴിഞ്ഞുകൂടൂന്നവരോട് പരിശുദ്ധ അമ്മ പറയുന്നത് ഇതാണ്.
എന്റെ കുഞ്ഞേ ക്ഷണികമായ ജീവിതത്തെക്കുറിച്ച് നീ ആകുലപ്പെടരുത്. എല്ലാകാര്യത്തിലും സമാധാനത്തോടെയിരിക്കുക. അപ്പോള്‍ നിന്റെ ഹൃദയം കാണുന്ന കര്‍ത്താവ് നിനക്ക് പ്രതിഫലം നല്കും.
ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് ഈ വാക്കുകള്‍.
ശരിയല്ലേ നമ്മുടെ ആകുലതകള്‍ ആര്‍ക്കെങ്കിലും മനസ്സിലാവുമോ.. ആരോടെങ്കിലും അത് തുറന്നുപറഞ്ഞതുകൊണ്ട് പ്രയോജനമുണ്ടോ.. എന്നാല്‍ പ്രയോജനം കിട്ടുന്നത് ഒരിടത്തുമാത്രം അത് പങ്കുവയ്ക്കുമ്പോഴാണ്. ഒരാള്‍ മാത്രം കേള്‍ക്കുമ്പോഴാണ്. ദൈവം. അതുകൊണ്ട് നാം കടന്നുപോകുന്ന പ്രശ്‌നങ്ങള്‍ എന്തുമായിക്കോട്ടെ അവ മാതാവിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിക്കുക. മാതാവ് അത് ദൈവത്തിന് സമര്‍പ്പിച്ചു പരിഹാരം വാങ്ങിത്തന്നുകൊള്ളും. നമുക്ക് ഉറച്ചുവിശ്വസിക്കാം.