നാല്പത്് രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാര് ലോകത്തിന്റെ മാനസാന്തരത്തിന് വേണ്ടി മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍ അത് അങ്ങേയറ്റം ഭക്തിസാന്ദ്രമായ നിമിഷങ്ങളായി മാറുകയായിരുന്നു. നൈറ്റ്സ് ഓഫ് റോസറി അപ്പോസ്തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ മെയ് ആറിനായിരുന്നു പുരുഷന്മാരുടെ ജപമാല സംഘടിപ്പിക്കപ്പെട്ടത്. ക്രിസ്തുവിന്റെ രാജത്വവും അവിടുത്തെ സമാധാനവും നമ്മുടെ ഹൃദയങ്ങളിലും ഈ ദേശത്തും സ്ഥാപിക്കപ്പെടുന്നതിന് വേണ്ടിയായിരുന്നു ജപമാലയെന്ന് സംഘാടകര്‍ അറിയിച്ചു.
കൊളംബിയ, പെറു, വെനിസ്വേല, ചിലി, ഗ്വാട്ടിമാല, പനാമ, ഇക്വഡോര്‍, പരാഗ്വെ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ജപമാല നടന്നത്. മുസ്ീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയിലും കത്തോലിക്കാരാജ്യമായ ഫിലിപ്പൈന്‍സിലും ജപമാല നടന്നു.
മതനിരപേക്ഷതയുടെ ഇക്കാലത്ത് പുരുഷന്മാരുടെ ജപമാലയ്ക്ക് പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ സഹകരണമാണ് പുരുഷന്മാരുടെ ഭാഗത്തു നിന്ന് ഇത്തവണ ഉണ്ടായത്.