Friday, October 4, 2024
spot_img
More

    ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കാന്‍ ദൈവം ബാധ്യസ്ഥനാണ്. ഏതൊക്കെയാണ് ഈ പ്രാര്‍ത്ഥനകള്‍ എന്നറിയാമോ?

    മനസുകൊണ്ട് സ്‌നേഹിക്കുന്നവരുടെ സാമീപ്യം നാം ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അവരോട് സംസാരിക്കുന്നതില്‍ നാം സന്തോഷം കണ്ടെത്തുകയും ചെയ്യും. ഇഷ്ടമുളളവരോട് സംസാരിക്കുന്നത് നമുക്കൊരു മടുപ്പേയല്ല. എന്നാല്‍ ഇഷ്ടമില്ലാത്തവരോടാണെങ്കിലോ..

    ദൈവം നമ്മുടെ കൂടെയുണ്ട്. അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടാണ് ഓരോരുത്തരുടെയും അടുത്തുളളത്. നമ്മെ അത്രമേല്‍ സ്‌നേഹിച്ച് നമ്മുടെ അരികിലുളള ഈശോയോട് നാം പക്ഷേ സംസാരിക്കുന്നുണ്ടോ. നമ്മള്‍ പലപ്പോഴും അവിടുത്തെ അവഗണിച്ചുകളയുകയല്ലേ ചെയ്യുന്നത്. ഈശോയെ അത് എത്രമേല്‍ വേദനിപ്പിക്കുന്നുണ്ടെന്നോ?

    അതുകൊണ്ട് ഈശോയോട് നാം സംസാരിക്കണം. ഈശോയോടുളള നമ്മുടെ സംസാരമാണ് പ്രാര്‍ത്ഥന.എന്തൊക്കെയാണ് നമുക്ക് ഈശോയോട് പറയാനുളളത്?

    ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു
    എന്റെ പിതാവേ..

    ഈശോ അവിടുന്ന് എന്റെ ജീവിതത്തിന്റെ നാഥനായിരിക്കണമേ

    ഈശോ മറിയം യൗസേപ്പേ ഞാ്ന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.
    ആത്മാക്കളെ രക്ഷിക്കണമേ

    എന്നോട് കരുണയായിരിക്കണമേ

    എന്റെ നിസ്സഹായതയില്‍ എനിക്ക് താങ്ങാകണണേ

    എനിക്കാരുമില്ല എന്റെ ഈശോയേ

    എന്റെ ഈ സങ്കടം കാണണേ

    ഞാന്‍ ഇപ്പോള്‍കടന്നുപോകുന്ന അവസ്ഥയോട് കരുണയായിരിക്കണേ

    ഇങ്ങനെ നമുക്ക് പലതും സംസാരിക്കാം. അതൊക്കെയും പ്രാര്‍ത്ഥനകളായി മാറും. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തിന് മറുപടി തരാതിരിക്കാനാവില്ല. കാരണം നാം ഹൃദയത്തില്‍ നിന്നാണ് അത് പറയുന്നത്. ്‌സനേഹത്തോടെയാണ് അത് പറയുന്നത്. പിന്നെയെങ്ങനെ ദൈവത്തിന് അതില്‍ നിന്ന് മുഖംതിരിക്കാനാവും?

    ഇനി പറയൂ, ഇങ്ങനെ ദൈവത്തോട് സംസാരിച്ചിട്ട് എത്രകാലമായി…

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!