മാതാവിന്റെ പേരുകേള്‍ക്കുമ്പോഴും മാതാവിനോടുള്ള പ്രര്‍ത്ഥനകള്‍ ചൊല്ലുമ്പോഴും സാത്താന്‍ ഓടിപ്പോകുന്നതായി പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് മാതാവിന്റെ പേരു കേള്‍ക്കുമ്പോള്‍ സാത്താന്‍ ഓടിപ്പോകുന്നത്?
മനുഷ്യരായിപിറന്നതില്‍ മറിയത്തോളം എളിമയുംവിശുദ്ധിയുമുള്ള മറ്റൊരു ജന്മവുമില്ല മാതാവിന്റെ ഈ എളിമ സാത്താന് സഹിക്കാന്‍ കഴിയുന്നതല്ല.
സാത്താന് എല്ലാവരെയും ഭരിക്കാനാണ് താല്പര്യം. ആരെയും സേവിക്കുക അവന്റെ ഉദ്ദേശ്യമല്ല. പക്ഷേ മാതാവ് എല്ലാവരുടെയും ശുശ്രൂഷ ഏറ്റെടുക്കുന്നവളാണ്. അവസാനം അവള്‍ രാജ്ഞിയായിത്തീരുകയും ചെയ്തു.
മനുഷ്യാവതാരം സാത്താന് അംഗീകരിക്കാനാവുന്നില്ല. എന്നാല്‍ മാതാവ് മനുഷ്യാവതാരത്തെ സ്വാഗതം ചെയ്തവളാണ് മാലാഖയായിരുന്ന അവസ്ഥയില്‍ നിന്ന് നിലംപതിച്ചതാണ് സാത്താന്‍. എന്നാല്‍ മാതാവ് വിശുദ്ധരുടെ നക്ഷത്രമായി മാറിയവളാണ്.
ഇങ്ങനെ അനേകം കാരണങ്ങള്‍കൊണ്ടാണ് സാത്താന് മാതാവിന്റെ മുമ്പില്‍ നില്ക്കാന്‍ കഴിയാത്തതും മാതാവിന്റെ പേരുകേള്‍ക്കുമ്പോഴേ ഓടിപ്പോകുന്നതും.