ശിശുക്കളുമായി ബന്ധപ്പെട്ട് ഈശോ സംസാരിച്ച ഏതാനും വചനഭാഗങ്ങളിലൂടെ നമുക്ക് കടന്നുപോകാം.
എന്നാല്‍ അവന്‍ പറഞ്ഞു, ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരെപോലെയുള്ളവരുടേതാണ്.
(മത്താ 19:14)
സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.( മത്താ 18:3-5 )
ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക( മത്താ 18:10)
എന്റെനാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയവന്‍( ലൂക്കാ 9:48)
ശിശുക്കളെപോലെയാവാന്‍ ശ്രമിക്കുക. ശിശുവിന്റെ നൈര്‍മ്മല്യങ്ങള്‍ സ്വീകരിക്കുക. അപ്പോള്‍ മാത്രമേ നമുക്ക്‌സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയൂ. ഇതാണ് ഈ ചതിരുവചനങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്.