നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ ഒരു പ്രക്രിയയാണ് ഇന്ന് നാം കണ്ടുപരിചയിക്കുന്ന ബൈബിളിന്റെ രൂപത്തിനുള്ളത്. അതായത് നിരവധി നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള ബൈബിള്‍ നമ്മുടെ കയ്യിലെത്തിയിരിക്കുന്നത്.
ബൈബിളിന്റെ രചനാകാലത്തെക്കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും കൂടുതല്‍ ചരിത്രകാരന്മാരുടെയും അഭിപ്രായത്തില്‍ ബൈബിള്‍ പഴയനിയമത്തിന്റെ രചനാകാലം 1200 നും 165 ബിസിക്കും ഇടയിലാണെന്നാണ്.
പുതിയ നിയമത്തിന്റെ രചന പൂര്‍ത്തിയായത് എഡി50 നും 100 നും ഇടയിലാണത്രെ.