Wednesday, October 9, 2024
spot_img
More

    എന്താണ് ഹോളി അവര്‍?

    ഹോളി അവര്‍ അഥവാ തിരുമണിക്കൂര്‍ എന്ന്ാലെന്താണ്? വ്യക്തിപരമായി ഒരാള്‍ അറുപത് മിനിറ്റ് പ്രാര്‍ത്ഥിക്കുന്നതിനായി നീക്കിവയ്ക്കുന്ന സമയത്തെയാണ് പൊതുവെ ഹോളി അവര്‍ എന്ന് വിളിക്കുന്നത്. പക്ഷേ പ്രധാനമായും പലരും കരുതുന്നത്

    ദിവ്യകാരുണ്യത്തിന് മുമ്പിലുളള ആരാധനയാണ് ഇതെന്നാണ്. ദിവ്യകാരുണ്യത്തിന് മുമ്പിലുള്ള ആരാധനയും തിരുമണിക്കൂര്‍ ആണെങ്കിലും അത് മാത്രമേ തിരുമണിക്കൂര്‍ ആകൂ എന്ന് കരുതരുത്. എവിടെ വേണമെങ്കിലും -വീട്, അപ്പാര്‍ട്ട് മെന്റ്, ഹോട്ടല്‍ മുറി, സബ് വേ – നമുക്ക് ഒരു മണിക്കൂര്‍ നേരം പ്രാര്‍ത്ഥനയ്ക്കായി സമയം ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ അത് തിരുമണിക്കൂര്‍ പ്രാര്‍ത്ഥനയാകും.

    മര്‍ക്കോസ് 14:37 ല്‍ നാം ഇങ്ങനെ വായിക്കുന്നുണ്ടല്ലോ നിങ്ങള്‍ക്ക ഒരു മണിക്കൂര്‍ നേരം എന്നോടുകൂടെ ഉണര്‍ന്നിരിക്കാന്‍ കഴിയില്ലേയെന്ന് ക്രിസ്തു പത്രോസിനോട് ചോദിക്കുന്നതായിട്ട്..ഇതുതന്നെയാണ് ഹോളി അവറിന് ആസ്പദമായിരിക്കുന്നതും.

    മദര്‍ തെരേസയെ പോലെയുള്ള വിശുദ്ധര്‍ ഹോളി അവറിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു മണിക്കൂര്‍ നേരം ദൈവത്തിന് വേണ്ടി നീക്കിവയ്ക്കാന്‍ കഴിയുന്നുണ്ടോ? നമുക്ക് മുമ്പിലുള്ള വലിയ വെല്ലുവിളിയാണ് അത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!