മുംബൈ: ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ച ദ കേരള സ്‌റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിന് സാമ്പത്തികസഹായം പ്രഖ്യാപിച്ചു. മതപരിവര്‍ത്തനത്തിന് വിധേയരായ 300 പേര്‍ക്കാണ് സാമ്പത്തികസഹായം നല്കുന്നത്. ഇതിനായി 51 ലക്ഷം രൂപ മാറ്റിവയ്ക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും അറിയിച്ചത്. മതപരിവര്‍ത്തനത്തിന് വിധേയരായ 26 പെണ്‍കുട്ടികള്‍ പങ്കെടുത്ത വേദിയില്‍ വച്ചായിരുന്നു ഈ പ്രഖ്യാപനം.
ഹൈന്ദവ-ക്രൈസ്തവ പെണ്‍കുട്ടികളെ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി തീവ്രവാദികളുടെ ലൈംഗിക അടിമകളാക്കിയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇരകളാക്കിയും മാറ്റുന്നുവെന്ന കഥയായിരുന്നു കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രസ്തുത സിനിമ പറഞ്ഞത്.