വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം നടന്നു. മാതാവിന്റെ വണക്കമാസത്തോട് അനുബന്ധിച്ചായിരുന്നു മെഴുകുതിരിയുമായി ജപമാല പ്രദക്ഷിണം നടന്നത്. വിശ്വാസികള്‍ സഭയുടെ മാതാവിന്റെ ചിത്രം കൈയിലേന്തിയിരുന്നു. കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് പ്രദക്ഷിണത്തിന് നേതൃത്വം നല്കി. പ്രതികുലമായ കാലാവസ്ഥയിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് നടന്ന ജപമാലപ്രദക്ഷിണം മരിയഭക്തി വിളിച്ചോതുന്നതായിരുന്നു.