ചിലര്‍ക്കെങ്കിലും ഇതൊരുപ്രാര്‍ത്ഥനയായി തോന്നുന്നുണ്ടാവില്ല. കാരണം ഏതു വലിയപ്രാര്‍ത്ഥനകളുടെയും തുടക്കത്തില്‍ നാം ഇത് ചൊല്ലാറുണ്ട്, അതുകൊണ്ട് തന്നെ വലിയ പ്രാര്‍ത്ഥനകളുടെ തുടക്കത്തിന് കാരണമായേക്കാവുന്ന ഒന്നായിട്ടാണ് ഇതിനെ നാം കണക്കാക്കിപോരുന്നത്. പക്ഷേ ഇത് പ്രാര്‍ത്ഥനയാണ്, ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും ശക്തിയുളളതും ഫലദായകവുമായ പ്രാര്‍ത്ഥന. ഇവിടെ ഒരേ സമയം നാം പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനുസ്മരിക്കുന്നു. ഏതാണ് ഈ പ്രാര്‍ത്ഥന എന്നല്ലേ
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആദിമുതല്‍ എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.
എത്രയോ സിമ്പിളായപ്രാര്ത്ഥന. അല്ലേ. പക്ഷേ ഈ പ്രാര്‍തഥന ശീലമാക്കുമ്പോള്‍ ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിമാറുക തന്നെ ചെയ്യും. അതുവഴിയായി ദൈവാനുഗ്രഹങ്ങള്‍ നാം പ്രാപിക്കുകയും ചെയ്യും.