പ്രശസ്തനായ ഭൂതോച്ചാടകനാണ് മോണ്‍.സ്റ്റീഫന്‍ റോസെറ്റി. നിരവധി ഭൂതോച്ചാടനങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുമുണ്ട്. തന്റെ അനുഭവപരിചയത്തില്‍ നിന്ന് സാത്താനെ തോല്പിക്കാന്‍ നമുക്കാവശ്യമായ ചില വഴികളുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
അതില്‍ ഒന്നാമത്തേത് സാത്താനെ ഭയക്കാതിരിക്കുക എന്നതാണ്. സാത്താന്‍ എപ്പോഴും നമ്മെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ സാത്താനെ ഭയക്കാതിരിക്കുക.അതോടൊപ്പം ദൈവത്തില്‍ ശരണം വയ്ക്കുകയും ചെയ്യുക. ദൈവതിരുമുമ്പാകെയുളള എളിമയാണ് മറ്റൊന്ന്.
സാത്താന് ഒരിക്കലും എളിമയുള്ളവരെ തോല്പിക്കാനാവില്ല. അതുകൊണ്ട് സാത്താനെ ഭയപ്പെടുത്താന്‍ നാം എളിമയുളളവരായിരിക്കുക.
ദൈവത്തോട് ചേര്‍ന്നുനില്ക്കുമ്പോള്‍ സാത്താന് നമ്മെ പേടിപ്പെടുത്താനാവില്ല. ദൈവവിചാരത്തിലും ദൈവാശ്രയബോധത്തിലും ജീവിക്കുക.