തിരുവനന്തപുരം: ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രധാനമന്ത്രിക്ക് കത്തുനല്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസ്, യുപിയിലെ അംബേദ്കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ലാ ജയിലുകളില്‍ അടയ്ക്കപ്പെട്ട അഞ്ച് മലയാളി പാ്സ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി ജോസ് പാപ്പച്ചന്‍സ,ഭാര്യ ഷീജ, പാസ്റ്റര്‍ ജോസ്പ്രകാശ് എന്നിവരെ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്