Saturday, December 21, 2024
spot_img
More

    ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം

    ഈശോയുടെ ഏററവും മാധുര്യമുള്ള തിരുഹൃദയമേ എന്നെ മുഴുവനായും അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ തിരുവചനം കേള്‍ക്കുന്നതിന് എന്റെ ചെവികളെയും അങ്ങയുടെ മഹത്വം ദര്‍ശിക്കുന്നതിന് എന്റെ കണ്ണുകളെയും അങ്ങയെ സ്തുതിക്കുന്നതിനായി എന്റെ അധരങ്ങളെയു അങ്ങയുടെ സ്‌നേഹം നുകരുന്നതിനും പകരുന്നതിനും എന്റെ ഹൃദയത്തെയും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുന്നതിന് എന്റെ മനസ്സിനെയും അങ്ങയുടെ നന്മകള്‍ ചെയ്യുന്നതിന് എന്റെ കരങ്ങളെയും അങ്ങേയ്ക്കുവേണ്ടി നടന്ന് ജോലി ചെയ്യുന്നതിന് എന്റെ കാലുകളയും അങ്ങയുടെ തിരുമുമ്പില്‍ നമിക്കുന്നതിന് എന്റെ ശിരസിനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

    അങ്ങയുടെ ദിവ്യഹൃദയത്തില്‍ എനിക്ക് അഭയം തരണമേ. പാപത്തില്‍ നിന്നും രോഗത്തില്‍ നിന്നും സകല അപകടങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമേ. ഒരു നിമിഷം പോലും അങ്ങയെ പിരിയുവാന്‍ എന്നെ അനുവദിക്കരുതേ.. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!