Sunday, July 13, 2025
spot_img
More

    പിശാചിന് നിന്റെമേലുള്ള ശക്തി ദുര്‍ബലമാക്കണോ, എല്ലാ ദിവസവും ഇങ്ങനെ ചെയ്താല്‍ മതി…

    പിശാചിന്റെ സ്വാധീനവും ആക്രമണവും നിത്യജീവിതത്തില്‍ എല്ലാ മനുഷ്യരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അനുഭവിക്കുന്നുണ്ടെന്നത് സത്യമാണ്. പിശാചിന്‌റെ സ്വാധീനത്തില്‍ നി്ന്ന് ബോധപൂര്‍വ്വം അകന്നുനില്ക്കുക എന്നതാണ് ആത്മീയമനുഷ്യരെന്ന നിലയില്‍ നാം ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം.

    ഇതിന് നമ്മെ ഏറെ സഹായിക്കുന്നതാണ് ദിവസം തോറുമുള്ള വിശുദ്ധ ബലിയിലെ പങ്കാളിത്തം. നമ്മള്‍ അര്‍പ്പിക്കുന്ന,പങ്കെടുക്കുന്ന ദിവ്യബലി പിശാചിന് നമ്മുടെ മേലുളള ശക്തി ദുര്‍ബലമാക്കാന്‍ ഏറെ ഫലപ്രദമാണ്. ഇതിന് പുറമെ നിരവധിയായ മറ്റ് ആത്മീയനന്മകള്‍ ദിവ്യബലി വഴി നാംസ്വായത്തമാക്കുന്നുണ്ട്. മാത്രവുമല്ല ഭൗതികനന്മകളും. നമ്മള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുക്കുന്ന ദിവ്യബലിയിലൂടെ ഭൗതികമായി നാംഅനുഗ്രഹിക്കപ്പെടുന്നുണ്ട്.

    വരാനിരിക്കുന്ന നിരവധിയായ ആപത്തുകളില്‍ നിന്നും അനര്‍ത്ഥങ്ങളില്‍ നിന്നും അത് നമ്മെ രക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തുള്ള കാലദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യും. മരണശേഷം നമുക്ക് വേണ്ടി അര്‍പ്പിക്കുന്ന ആയിരം ദിവ്യബലികളെക്കാള്‍ ജീവിതകാലത്ത് നാം പങ്കെടുക്കുന്ന ഒരു ദിവ്യബലി നമ്മുടെ ആത്മാവിന് ഉപകാരപ്രദമായിരിക്കുമെന്നും മറക്കരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!