നൈജീരിയ: നൈജീരിയായില്‍ നിന്ന് മിഷനറി വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ജോസ് അതിരൂപതയിലെ സെന്റ് പോള്‍ ബോമ ഇടവകയിലെ മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ ഫാ. മാഴ്‌സെല്ലസിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
പള്ളിമേട ആക്രമി്ച്ചാണ് അക്രമികള്‍ വൈദികനെ തട്ടിക്കൊണ്ടുപോയത്. അക്രമികളെ തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജോലിക്കാരനെ അക്രമികള്‍ വെടിവച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍വച്ച് ഇയാള്‍ മരണമടഞ്ഞു. വൈദികനെ എവിടേയ്ക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് ഇതുവരെയും ആര്‍ക്കും അറിയില്ല.. ജൂണ്‍ ഏഴിന് ഫാ. ചാള്‍സിനെ തട്ടിക്കൊണ്ടുപോയി അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.
ജൂണ്‍ 11 ന് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയെങ്കിലും പി്ന്നീട് വിട്ടയച്ചിരുന്നു. ഫാ. മാഴ്‌സെല്ലെസിന്റെ മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാവൃത്തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.