കൊച്ചി: മാര്‍ത്തോമ്മാശ്ലീഹായുടെ തിരുനാള്‍ കൊണ്ടാടുന്ന ജൂലൈ മൂന്നിന് വിവിധ യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പരീക്ഷകള്‍ നടത്താന്‍ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി കേരള കത്തോലിക്കര്‍ രംഗത്ത്. ക്രൈസ്തവവിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
വിവേചനപരവും നീതിനിഷേധവുമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ജൂലൈ മൂന്നിന് നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള, എംജി,കാലിക്കറ്റ്, സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത്‌നല്കി.