Tuesday, December 3, 2024
spot_img
More

    പ്രിയപ്പെട്ടവരുടെ വിശ്വാസജീവിതം എങ്ങനെ തിരികെയെടുക്കാം?

    പണ്ടു വിദേശരാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഒരു പ്രവണത ഇപ്പോള്‍ നമ്മുടെ കൊച്ചുനാടിനെയും പിടിമുറുക്കിയിട്ടുണ്ട്. വിശ്വാസമില്ലാതെ വളര്‍ന്നുവരുന്ന പുതുതലമുറയാണ് ഇത്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന പല മലയാളികുടുംബങ്ങളിലെയും പുതുതലമുറ വിശ്വാസജീവിതത്തോട് ആഭിമുഖ്യമുള്ളവരല്ല. മാതാപിതാക്കന്മാരുടെ വിശ്വാസജീവിതത്തോട് അവര്‍ക്ക് ആദരവില്ലെന്ന് മാത്രമല്ല തരം കിട്ടിയാല്‍ അവര്‍ ആക്രമിക്കുകയുംചെയ്യും.

    തന്മൂലം വേദനയനുഭവിക്കുന്ന നിരവധി മാതാപിതാക്കന്മാരെ ഇക്കാലയളവില്‍ കാണാനും കേള്‍ക്കാനും ഇടയായിട്ടുണ്ട്. തങ്ങളുടെ വിശ്വാസദീപം അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ സംഭവിച്ച തുടര്‍ച്ചയില്ലായ്മ പലരെയും വേദനിപ്പിക്കുന്നു.പണം, ലൗകികസുഖങ്ങള്‍, മാതാപിതാക്കന്മാരുടെ പ്രവൃത്തിയും വാക്കും തമ്മിലുളള അന്തരം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിലേക്ക് ഉദാഹരിക്കാവുന്നതാണ്.
    ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തില്‍ നമുക്ക് ആശ്രയിക്കാവുന്ന ചില കാര്യങ്ങള്‍ പറയാം.

    • മാതാപിതാക്കള്‍ സുതാര്യമായി ജീവിക്കുക. വചനം പ്രസംഗിക്കുന്നവരാകാതെ അത് ജീവിക്കുന്നവരായിക്കൂടി കാണിച്ചുകൊടുക്കുക. മാതാപിതാക്കളുടെ ഇരട്ടത്താപ്പ് മക്കളെ വിശ്വാസപരമായ പ്രതിസന്ധിയിലാക്കാറുണ്ട്.അതുകൊണ്ട് അവരുടെ വാക്കുംപ്രവൃത്തിയും ജീവിതവും എല്ലാം യോജിച്ചുപോകട്ടെ.
    • പ്രാര്‍ത്ഥിക്കുക
      വിശ്വാസത്തില്‍ നിന്ന് അകന്നുപോയവര്ക്കുവേണ്ടി വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിക്കുക. വിശുദ്ധ മോണിക്കയാണ് ഇക്കാര്യത്തില്‍ നമുടെ മാതൃക.മകന്റെ മാനസാന്തരത്തിന് വേണ്ടി ആ അമ്മ പ്രാര്‍ത്ഥിച്ചതിന് കയ്യും കണക്കുമില്ലല്ലോ. ഒടുവില്‍ മോണിക്ക വിജയിച്ചു. മകന്‍ വിശുദ്ധന്‍ വരെയായി. അതുകൊണ്ട് മക്കളുടെ വിശ്വാസജീവിതത്തിലേക്കുള്ളമടങ്ങിവരവിന് വേണ്ടി നിരന്തരംപ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.
    • ഉപവാസവും ദാനധര്‍മ്മവും
      മക്കളുടെ മാനസാന്തരത്തിന് വേണ്ടി ഉപവസിക്കുക. ഉപവാസത്തോടെയുള്ള പ്രാര്‍ത്ഥന ഫലം ചെയ്യും. അതുപോലെ ദാനധര്‍മ്മം നടത്തുക. ദശാംശം കൃത്യമായി നീക്കിവയ്ക്കുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുക.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!