പിറ്റ്‌സ്ബര്‍ഗ്: അജ്ഞാതന്റെ ഭീഷണി മുന്നറിയിപ്പിനെ തുടര്‍ന്ന് പിറ്റ്‌സ്ബര്‍ഗ് ഇടവകയില്‍ നടത്താനിരുന്ന തിരുനാള്‍ ആഘോഷങ്ങള്‍ റദ്ദാക്കി. ഇന്നാണ് ഇത് സംബന്ധിച്ച് രൂപത പത്രപ്രസ്താവന പുറപ്പെടുവിച്ചത്. നാളെ മുതല്‍ പതിനേഴാം തീയതി വരെ നടത്താനിരുന്ന ഔര്‍ ലേഡി ഓഫ് ഗ്രേസ് ഇടവകയിലെ തിരുനാളാഘോഷങ്ങളാണ് റദ്ദു ചെയ്തത്.
ഏതെങ്കിലും ഭീകരസംഘടനയുടെയോ വ്യക്തിയുടെയോ പേരില്‍ വന്ന ഭീഷണിക്കത്തല്ല തിരുനാള്‍ ആഘോഷങ്ങള്‍ റദ്ദ് ചെയ്യാന്‍ കാരണം. പക്ഷേ പേരു വെളിപ്പെടുത്താത്ത ഭീഷണിക്കത്തിനെ മുഖവിലയ്‌ക്കെടുത്താണ് തിരുനാള്‍ റദ്ദ് ചെയ്തത്. രാജ്യം ഒട്ടാകെ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഈ കത്തിനെ അധികാരികള്‍ മുഖവിലയ്‌ക്കെടുക്കുകയായിരുന്നു.
കത്തു കിട്ടിയ ഉടനെ ഫാ. ഡേവിഡ് ബോനാര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. ഇടവകയുടെ സാമ്പത്തികസ്രോതസായിരുന്നു തിരുനാള്‍. അതുകൊണ്ടുതന്നെ തിരുനാള്‍ വേണ്ടെന്ന് വച്ചതിലൂടെ വലിയൊരു സാമ്പത്തികനഷ്ടമാണ് ഇടവക നേരിടുന്നത്.