Tuesday, December 3, 2024
spot_img
More

    മാതാവിലേക്ക് കൂടുതല്‍ അടുക്കാനും അടുപ്പിക്കാനുമായി ചിത്രപ്രദര്‍ശനം

    ഹ്യൂ: മരിയ സ്‌നേഹത്തിന്റെ തെളിനീരുറവയിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കാനും മാതൃസ്‌നേഹം ആവോളംപകര്‍ന്നുനല്കാനുമായി വിയറ്റ്‌നാമില്‍ മരിയന്‍ ചിത്രപ്രദര്‍ശനം. കത്തോലിക്കരും അകത്തോലിക്കരും ഉള്‍പ്പെട്ട കലാകാരന്മാരുടെ പെയ്ന്റിങുകളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനമാണ് ഔര്‍ ലേഡി ഓഫ് ലാ വാങ് ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തുന്നത്. ഇന്നലെ ആരംഭിച്ച ചിത്രപ്രദര്‍ശനം 16 ന് സമാപിക്കും.

    അമ്മയിലേക്കുള്ള തിരിച്ചുവരവ് എന്നാണ് പ്രദര്‍ശനത്തിന് നല്കിയിരിക്കുന്ന പേര്. 1798 ല്‍ ക്രൈസ്തവര്‍ മതപീഡനം നേരിട്ടുകൊണ്ടിരുന്ന കാലത്ത് മാതാവ് ഇന്ന് തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതായിട്ടാണ് വിശ്വസിക്കുന്നത്.

    മാതാവ് ഇന്നും നമുക്കോരോരുത്തര്‍ക്കും സമീപസ്ഥയാണ്. ദൈവത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും നമ്മെ നയിക്കുന്നത് ഇന്നും അമ്മയാണ്. ഫാ. ലിന്‍ പറഞ്ഞു. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

    ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണത്തിന്റെ അമ്പതുശതമാനം പുതിയ ബസിലിക്കയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!