ബുറുണ്ടി: ആഫ്രിക്കയിലെ ബുറുണ്ടി രൂപത ഉള്‍പ്പടെ എട്ട് കത്തോലിക്കാ രൂപതകളില്‍ സാമ്പത്തികബുദ്ധിമുട്ട് മൂലം സെമിനാരികളില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയാതെ വരുന്നു.
ദൈവവിളിയുണ്ടെങ്കിലും അതനുസരിച്ച് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലാണ് പല രൂപതകളും. എല്ലാ വര്‍ഷവും അനേകര്‍ പുരോഹിതരാകാനുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ നല്കുന്നുണ്ട്. എന്നാല്‍ അവരില്‍ ചുരുക്കംചിലരെ മാത്രമേ സ്വീകരിക്കാന്‍ കഴിയുന്നുള്ളൂ. ഇങ്ങനെയൊരു സാഹചര്യത്തില്‍ 13 പേരെ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് രൂപതകള്‍.
ബുറുണ്ടിയില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ക്രൈസ്തവരും അവരില്‍ 90 ശതമാനം കത്തോലിക്കരുമാണ്.