Wednesday, October 16, 2024
spot_img
More

    “ഭയത്തെക്കാള്‍ വിശ്വാസം ശക്തം” ഭീകരാക്രമണ ഭീഷണികള്‍ക്ക് നടുവിലും ഫിലിപ്പൈന്‍സിലെ ദേവാലയം നിറഞ്ഞുകവിഞ്ഞ് വിശ്വാസികള്‍

    മനില: ഭയത്തെക്കാള്‍ ശക്തമാണ് വിശ്വാസം എന്ന് തെളിയിച്ചുകൊണ്ട് ഫിലിപ്പൈന്‍സിലെ മാനോഗ് പ്രൊവിന്‍സിലെ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത് ആയിരകണക്കിന് വിശ്വാസികള്‍. ദേവാലയത്തിന് നേരെ മുസ്ലീം ഭീകരാക്രമണഭീഷണി നിലനിന്ന സാഹചര്യത്തിലായിരുന്നു ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ ഭയലേശമന്യേ പങ്കെടുത്തത്.

    മിലിട്ടറിക്ക് ലഭിച്ച രഹസ്യകുറിപ്പിലാണ് ദേവാലയങ്ങള്‍ക്ക് നേരെ ഭീകരാക്രമണസാധ്യതയുണ്ടെന്ന് വ്യക്തമായത്. ഈ സാഹചര്യത്തില്‍ ദേവാലയങ്ങള്‍ക്കെല്ലാം കനത്ത സുരക്ഷയും ഏര്‍പ്പാടാക്കിയിരുന്നു. എന്നിട്ടും ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത്.

    ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത് ജനുവരി 27 ന് നടന്ന ബോംബാക്രമണത്തെതുടര്‍ന്നായിരുന്നു.അന്ന് 22 പേരാണ് കൊല്ലപ്പെട്ടത്.

    ലോകമെങ്ങും മുസ്ലീം ഭീകരാക്രമണം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!