കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു നൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തു. ബസിലിക്ക അഡ്മിനിസ്ട്രേറ്ററും വികാരി യുമായ ഫാ. ആന്റണി പൂതവേലിൽ നല്കിയ പരാതിയിലാണ് നടപടി. വികാരിയിൽനിന്ന് മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.