വല്ലാർപാടം: ഡിസംബർ 1,2,3 തീയതികളിൽ നടത്താനിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് മാറ്റിവെച്ചു. ദിവ്യകാരുണ്യ സംഗമം മഹാസമ്മേളനമായി നടക്കുന്നതിനു മുന്നോടിയായി കേരളസഭയിലെ ദൈവജനം മുഴുവൻ ദിവ്യകാരുണ്യ ഭക്തിയിലേക്കും അനുഭവത്തിലേക്കും കൂടുതൽ ആഴത്തിൽ വളരാൻ അവസരം ഒരുക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഇനിയും കൂടുതൽ സമയം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് മാറ്റിവെക്കുന്നതെന്ന് കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു.കേരള സഭാനവീകരണത്തിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യ സംഗമം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ കെസിബിസി ഭാരവാഹികളുടെയും കോർ കമ്മിറ്റിയുടെയും യോഗത്തിലാണ് ഇത്തരത്തിലുളള തീരുമാനമെടുത്തത്.