Thursday, March 27, 2025
spot_img
More

    മൗണ്ട് സെന്റ് തോമസില്‍ ഫാ. കര്യാക്കോസ് മുണ്ടാടനും ഫാ.സെബാസ്റ്റ്യന്‍ തളിയനും നിരാഹാരസമരം; പോലീസ് വൈദികരെ കസ്റ്റഡിയിലെടുത്തു

    കാക്കനാട്: മൗണ്ട് സെന്റ് തോമസില്‍ ഫാ. കുര്യാക്കോസ് മുണ്ടാടനും ഫാ. സെബാസ്റ്റ്യന്‍ തളിയനും സത്യാഗ്രഹമനുഷ്ഠിച്ചു. നാലു വൈദികര്‍ക്കെതിരെയുള്ള നടപടിക്കെതിരെയും പള്ളികള്‍ അടച്ചിട്ട് ദൈവജനത്തിന് വിശുദ്ധ കുര്‍ബാന നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചുമാണ് സത്യാഗ്രഹം. മൗണ്ട് സെന്റ് തോമസിലെ ആസ്ഥാന കാര്യാലയത്തിന്റെ സ്വീകരണമുറിയിലാണ് സത്യാഗ്രഹം.

    പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ കണ്ട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷവും മൗണ്ട് സെന്റ് തോമസില്‍ നിന്ന് മടങ്ങാന്‍ തയ്യാറാകാതെ പാര്‍ലറില്‍ ഇരിക്കുകയും നിരാഹാരസമരം ആരംഭിക്കുകയാണെന്ന് തത്സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ഈ സാഹചര്യത്തില്‍ സീറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനം നടക്കുന്നതിനാലുംകൂരിയായുടെ ശാന്തമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതിനാലും ഇവിടെ നിരാഹാരമിരിക്കാന്‍ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് നിയമപാലകര്‍ അവരെ മാറ്റുകയുണ്ടായിയെന്നും ഫാ.ഡോ ആന്റണി വടക്കേക്കര വി.സി പ്രസ്താവനയില്‍ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!