അസ്വസ്ഥജനകമായ വാര്‍ത്തകളുമായിട്ടാണ് നമ്മുടെ പല ദിവസങ്ങളും ആരംഭിക്കുന്നത്. ദിവസങ്ങളെക്കുറിച്ചുതന്നെയുള്ള ഭീതികള്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറയുന്നു. എന്താണ് സംസാരിക്കേണ്ടതെന്നും എങ്ങനെയാണ് പെരുമാറേണ്ടതെന്നും നമുക്ക് പലപ്പോഴും അറിയാതെ പോകുന്നു. ഇത്തരം അവസരങ്ങളില്‍ നമ്മുക്ക് സഹായം തേടാവുന്ന ശക്തമായ കേന്ദ്രമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നമ്മെ വഴിനയിക്കുമ്പോള്‍ നാം ഒരിക്കലും ഭയപ്പെടുകയില്ല, നമുക്ക് വഴിതെറ്റുകയില്ല നാം ദുര്‍ബലരാവുകയുമില്ല. അതുകൊണ്ട് എല്ലാ ദിവസവും പരിശുദ്ധാത്മാവിനോടുള്ള ഈ പ്രാര്‍ത്ഥന ചൊല്ലുക.
ഓ പരിശുദ്ധാത്മാവേ, എനിക്ക് അങ്ങയുടെ മുഖം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എന്നാല്‍ എനിക്ക് ഒരു കാര്യം അറിയാം അങ്ങ് ശക്തിയാണ്,പ്രകാശമാണ് എന്നെ മുന്നോട്ടുനയിക്കാന്‍ തക്ക കഴിവും കരുത്തും ഉള്ളവനാണ്. ഈ ദിവസത്തില്‍ ഞാന്‍ നേരിടാന്‍ പോകുന്ന എല്ലാ സംഭവങ്ങളെയും അഭിമുഖീകരിക്കാന്‍ തക്ക ശക്തി എനിക്ക് നല്കണമേ. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും സ്‌നേഹിക്കേണ്ടതെന്നും എന്നെ പഠിപ്പിക്കണമേ. ഓ പരിശുദ്ധാത്മാവേ കടന്നുവന്നാലും എന്റെ ഈ ദിവസത്തെ ഏറ്റെടുത്താലും.