Wednesday, February 5, 2025
spot_img
More

    സ്വര്‍ഗ്ഗാരോപണ തിരുനാള്‍; പരിശുദ്ധ അമ്മയുടെ പേരിലെ ഏറ്റവും പഴക്കമേറിയ തിരുനാള്‍

    ഇന്ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍. മാതാവിന്റെ പേരിലുള്ള സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാള്‍.

    ഈ തിരുനാളാഘോഷം ആദ്യമായി എങ്ങനെയാണ് നിലവില്‍ വന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്‌റ്റെന്റൈന്‍ ജെറുസലേം വിശുദ്ധനഗരമായി പ്രഖ്യാപിച്ച കാലം തൊട്ടേ ഇത് നിലവിലിരുന്നതായി വിശ്വസിക്കപ്പെട്ടുപോരുന്നു.

    1950 നവംബര്‍ ഒന്നിനാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മാതാവിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. മാതാവ് ദേഹി ദേഹങ്ങളോടെ ദൈവസന്നിധിിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമായിട്ടുള്ള പ്രഖ്യാപനമാണ് ഇവിടെ നടന്നത്. അതേക്കുറിച്ച് പരിശുദ്ധ പിതാവ് അപ്പസ്‌തോലിക് നിയമസംഹിതയില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമലോത്ഭവമാതാവ് തന്റെ ദൈവികദൗത്യനിര്‍വഹണത്തിന് ശേഷം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.

    മാതാവിന്റെ സ്വര്‍ഗ്ഗാരോപണം തിരുസഭയുടെ അടിസ്ഥാന സത്യങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബൈസൈന്റയിന്‍ ആരാധനാക്രമത്തില്‍ സഭയുടെ പ്രാര്‍ത്ഥന ഇങ്ങനെയാണ്. ദൈവത്തിന്റെ അമ്മേ നീ പ്രസവിച്ചപ്പോള്‍ നീ നിന്റെ കന്യകാത്വം സൂക്ഷിച്ചു. നിന്റെ നിദ്രയില്‍ നീ ലോകത്തെ വെടിഞ്ഞില്ല. ജീവന്റെ സ്രോതസിനോട് ഒന്നുചേര്‍ന്നു നില്‍ക്കുകയാണ് ചെയ്തത്. സജീവനായ ദൈവത്തെ നീ ഗര്‍ഭം ധരിച്ചു. നിന്റെ പ്രാര്‍ത്ഥനകള്‍ വഴി ഞങ്ങളുടെ ആത്മാക്കളെ മരണത്തില്‍ നിന്നും നീ ര്ക്ഷിക്കും.

    സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നതിന് മുമ്പ് ഈ ദിനം മേരിയുടെ ഗാഢനിദ്രയുടെ തിരുനാള്‍ എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!