എത്രയോ വാഗ്ദാനങ്ങളാണ് വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്? എന്നാല്‍ ആ വാഗ്ദാനങ്ങള്‍ എപ്പോഴാണ് നമ്മുടെ ജീവിതത്തില്‍ നിറവേറപ്പെടുന്നത് എന്നതിനെക്കുറിച്ച് നമ്മള്‍ ആകാംക്ഷാഭരിതരാണ്. എത്രകാലമായികാത്തിരിക്കുന്നു,ഇനിയും എന്തേ വൈകുന്നു എന്ന മട്ടില്‍ നാം അസ്വസ്ഥരുമാകുന്നു. പക്ഷേ വിശുദ്ധ ഗ്രന്ഥം അതേക്കുറിച്ച് വ്യക്തമായ മറുപടി നല്കുന്നത് ഇപ്രകാരമാണ്.
കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്‌ഷമ കാണിക്കുന്നുവെന്നേയുള്ളൂ(.2 പത്രോസ് 3 : 9)