പ്രാര്‍ത്ഥിക്കുന്ന, പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുന്ന യൂദാസിനെക്കുറിച്ച് നമുക്ക് സങ്കല്പിക്കാന്‍ കഴിയുമോ? ഇല്ല എന്നാവും നമ്മുടെ മറുപടി. പക്ഷേ പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുന്ന യൂദാസിനെക്കുറിച്ച് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ പ്രാര്‍ത്ഥിക്കുന്ന യൂദാസിനെ ലക്ഷ്യമിട്ടുകൊണ്ട് പിശാച് സമീപം നില്ക്കുന്നുണ്ടായിരുന്നു. അതേക്കുറിച്ച് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:
യൂദാസ് പോലും മുഴുവനായും പ്രാര്‍ത്ഥനയില്‍ ലയിച്ചുപോയി. ഞാന്‍ അവനെ നോക്കിയപ്പോള്‍ സാത്താന്‍ അതാ അവന്റെ അടുത്ത് നില്ക്കുന്നു. കഷ്ടം പിശാച് തൊട്ടരികില്‍ നില്ക്കുന്നുവെന്ന് അവന്‍ തീരെ അറിയുന്നില്ല. പണ്ടും ഇന്നും നാളെയും അനേകം മനുഷ്യര്‍ പിശാചിന് നേരെ അന്ധരായിരിക്കുന്നത് ഇങ്ങനെയാണ്.
പിശാചിന് നേരെ അന്ധരാകാതിരിക്കുക. അവന്റെ സാമീപ്യം തിരിച്ചറിയുക. അവന്‍ നമ്മുടെ അരികില്‍ തന്നെ നില്ക്കുന്നുണ്ട്. ജാഗ്രതയുള്ളവരായിരിക്കുക…