ന്യൂഡല്‍ഹി: 2023 എട്ടു മാസം പിന്നിടുമ്പോള്‍ പുറത്തുവരുന്നത് ക്രൈസ്തവ പീഡനത്തിന്റെ നടുക്കമുളവാക്കുന്ന റിപ്പോര്‍ട്ടുകള്‍. എട്ടുമാസത്തിലെ 212 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നിരിക്കുന്നത് 525 അക്രമങ്ങള്‍. മതപരിവര്‍ത്തനനിയമത്തിന്റെ പേരില്‍ വ്യാജക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത് 520 ക്രൈസ്തവരെ.
ഒരു ദിവസം 2.5 അക്രമങ്ങള്‍ സംഭവിക്കുന്നതായിട്ടാണ് കണക്കുകള്‍. ഭാരതത്തിലെ മൂന്നു വലിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഘട്ട്, ഹരിയാന എന്നിവയാണ് പ്രസ്തുത സംസ്ഥാനങ്ങള്‍. യഥാക്രമം 211, 118, 39 അക്രമങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ നടന്നിരിക്കുന്നത്.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നടുക്കുന്ന ഈ കണക്കുകളുള്ളത്.