എല്ലാ ദിവസവും ഞാന്‍ ഒരുപേജെങ്കിലും ബൈബിള്‍ വായിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്റെ പരാതികള്‍ക്കും ഉത്കണ്ഠകള്‍ക്കും ഞാന്‍ കടന്നുപോകുന്ന പ്രതിസന്ധികള്‍ക്കുമുള്ളപരിഹാരം ഞാന്‍ വായിക്കുന്ന പേജില്‍ നിന്നോ ഒരു ഖണ്ഡികയില്‍ നിന്നോ എനിക്ക് പലപ്പോഴും കിട്ടാറുണ്ട്. പ്രതിസന്ധികളുടെ മുമ്പില്‍ തളര്‍ന്നുപോകാതിരിക്കാന്‍ നമുക്ക് കഴിയുന്നത് അചഞ്ചലമായ ദൈവവിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
തളര്‍ന്നുപോകുമ്പോള്‍ ദൈവം ഒരു യോദ്ധാവിനെപോലെ കൂടെയുണ്ടെന്ന വിശ്വാസം, എന്റെ വഴികാട്ടിയായും മാര്‍ഗ്ഗദീപമായും ദൈവം കൂടെയുണ്ടെന്ന വിശ്വാസം അതാണ് എല്ലാവരുടെയും പിന്‍ബലം. തോമാശ്ലീഹായുടെ വാക്കുകള്‍ എപ്പോഴും തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമുക്കും അവനോടുകൂടി മരിക്കാം. അവന്റെ കൂടെ പോവുക എന്നതാണ് പ്രധാനം. ക്രൈസ്തവദര്‍ശനം ഒരുപാടുപേരെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മജി മുന്നോട്ടുവച്ച ആശയങ്ങള്‍ രൂപപ്പെട്ടുകിട്ടിയത് ക്രൈസ്തവ ദര്‍ശനങ്ങളില്‍ നിന്നാണ്. ക്രിസ്തു ഗാന്ധിജിയെ സ്വാധീനിച്ചു. അഹിംസ എന്ന ദര്‍ശനം ഭാരതത്തിന് മുമ്പില്‍ മാത്രമല്ല ലോകത്തിന് മുമ്പില്‍ തന്നെയും ഗാന്ധിജി അവതരിപ്പിച്ചത് ക്രിസ്തുവില്‍ നിന്നായിരുന്നു.
ക്രിസ്തുദര്‍ശനത്തിന് അതിര്‍ത്തികളില്ല. നമ്മള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വിശുദ്ധഗ്രന്ഥത്തില്‍ മറുപടികളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.