സെപ്തംബര്‍ 17 ഉം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും തമ്മിലെന്താണ് ബന്ധം? പറയാം,വിശുദ്ധ ഫ്രാന്‍സിസിന് പഞ്ചക്ഷതം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പാരമ്പര്യം ഉണ്ടായിരിക്കുന്നത്. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസമാണ് ഫ്രാന്‍സിസിന് പഞ്ചക്ഷതം ലഭിച്ചത്.
എന്നിട്ടും സെപ്തംബര്‍ 17 ആണ് പഞ്ചക്ഷതം ലഭിച്ച ദിവസമായി കണക്കാക്കപ്പെടുന്നത്. സെപ്തംബര്‍ 14 ന് അടുത്തുളള ലിറ്റര്‍ജിക്കല്‍ തീയതി അതായതുകൊണ്ടാണ് സെപ്തംബര്‍ 17 ഫ്രാന്‍സിസിന്റെ പഞ്ചക്ഷതദിവസമായി ഫ്രാന്‍സിസ്‌ക്കന്‍ സഭ ആചരിക്കുന്നത്.