വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ എങ്ങനെ മരിച്ചുവെന്നതിനെക്കുറിച്ച് ബൈബിള്‍ ഒരിടത്തും ഒന്നും സംസാരിക്കുന്നില്ല. എങ്കിലും തന്റെ മരണത്തെക്കുറിച്ച് പൗലോസിന് വ്യക്തമായ അറിവുണ്ടായിരുന്നതായി 2 തിമോത്തിയോസ്4:6 ല്‍ പറയുന്നുണ്ട്.
ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്‌റെ വേര്‍പാടിന്റെ സമയം സമാഗതമായി. ഞാന്‍ നന്നായി പൊരുതി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി,വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ് ആ ദിവസം അത് എനിക്ക് സമ്മാനിക്കും,. എനിക്ക് മാത്രമല്ല അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.’
പൗലോസ് ശ്ലീഹായുടേത് രക്തസാക്ഷിത്വമായിരുന്നു. ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത് പൗലോസ് അപ്പസ്‌തോലന്റെ രക്തസാക്ഷിത്വം എന്ന കൃതിയാണ്. നീറോ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു ഇത് സംഭവിച്ചത്. ശിരച്ഛേദം നടത്തിയാണ് പൗലോസിനെ കൊന്നത്. ഈ സമയത്ത് നടന്ന അത്ഭുതം എന്താണെന്ന് വച്ചാല്‍ ശിരച്ഛേദം നടന്നപ്പോള്‍ അപ്പസ്‌തോലന്റെ കഴുത്തില്‍ നിന്ന് രക്തത്തിന് പകരം പാല്‍ പുറപ്പെട്ടുവെന്നതാണ്.
സ്‌പെയ്‌നിലെ മലാഗ കത്തീഡ്രലില്‍ പൗലോസ് അപ്പസ്‌തോലന്റെ രക്തസാക്ഷിത്വം ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ ഒരു പെയ്ന്റിംങുണ്ട്.