Monday, January 13, 2025
spot_img
More

    സ്‌നേഹം കൊണ്ട് ഹൃദയം വലുതാക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

    സ്‌നേഹം കൊണ്ട് ഹൃദയം വലുതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇത് നല്കിയിരിക്കുന്നത്. ബെനഡിക്ടനൈന്‍ ഒബ്ലേറ്റ്‌സിന്റെ അഞ്ചാമത് വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

    1 ദൈവത്തെ അന്വേഷിക്കുക

    ദൈവവചനത്തിലൂടെ ദൈവത്തെ അന്വേഷിക്കുക.ദൈവത്തില്‍ ശരണം വച്ച് ജീവിക്കുന്നവരുമായുള്ള കണ്ടുമുട്ടല്‍ ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും.

    2 സുവിശേഷത്തില്‍ ഉത്സാഹം കണ്ടെത്തുക

    ജീവിക്കുന്ന സ്ഥലം എവിടെയുമായിരുന്നുകൊള്ളട്ടെ അവിടെ സുവിശേഷാത്മകമായി ജീവിക്കുക. അനുകമ്പയും സ്‌നേഹവും പ്രദര്‍ശിപ്പിക്കുന്നവരായി മാറുക.

    3 ആതിഥേയത്വമര്യാദയുള്ളവരായിരിക്കുക

    അതിഥികളെ സ്വാഗതം ചെയ്യുകയും തീര്‍ത്ഥാടകരെ പ്രത്യേകിച്ച് അവര്‍ ദരിദ്രരാണെങ്കില്‍ അവരോട് സ്‌നേഹവും ആതിഥേയത്വമര്യാദയും കാണിക്കുകയും ചെയ്യുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!