ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോ എലിസബത്ത് ആന്റണിയുടേതാണ്. കൃപാസനത്തിലെ ഉടമ്പടി പ്രാര്‍ത്ഥനയിലൂടെ തനിക്കും കുടുംബത്തിനും ഉണ്ടായ അനുഗ്രഹങ്ങളെക്കുറിച്ചാണ് എലിസബത്തിന്റെ സാക്ഷ്യം. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടായി.
ഉടമ്പടിപ്രാര്‍ത്ഥനയിലൂടെയാണ് ബിജെപിയിലേക്ക് പോയ മകന്‍ അനിലിനെ ആന്റണി സ്വീകരിച്ചത്, കൃപാസനത്തിലെ വൈദികനാണ് ബിജെപി പ്രവേശനത്തിന് അനുമതി നല്കിയത്.
എ. കെ ആന്റണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസംതിരികെ ലഭിച്ചതും കൃപാസനം പ്രാര്‍ത്ഥനയിലൂടെയാണ്. 2022 ല്‍ കോവിഡ് രോഗശാന്തിക്കുവേണ്ടിയാണ് ആദ്യമായി ഉടമ്പടിയെടുത്തത്. സഹോദരന്‍ മുഖേനയാണ് ഉടമ്പടി പ്രാര്‍ത്ഥനയെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് രോഗം ഭേദമായി മാതാവിനോട് എല്ലാം കൈവിട്ടുപോയോ എന്ന് കരഞ്ഞുപ്രാര്‍ത്ഥിച്ചു. അമ്മ അതിനെല്ലാം ഉത്തരം നല്കി. എലിസബത്ത് ആന്റണി പറഞ്ഞു.