നൈജീരിയ: നൈജീരിയായിലെ എനുഗു രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി. ഫാ. മാഴ്‌സിലിനസ് ഒബിയോമ ഒക്കൈഡയാണ് മോചിതനായത്. സെപ്തംബര്‍ 17 നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സെപ്തംബര്‍ 22 നാണ് മോചനവാര്‍ത്ത ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. സെപ്തംബര്‍ 21 നാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. എനുഗു രൂപതയിലെ സെന്റ് മേരി അമോഫിയ അഗു ആഫ ഇടവകയിലെ വൈദികനായിരുന്നു ഇദ്ദേഹം.
സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. രൂപത കടന്നുപോയവളരെ നിര്‍ണ്ണായകമായ ഒരു സാഹചര്യത്തില്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് അവയെ നേരിടാന്‍ സഹായിച്ചതിന്. ക്രൈസ്തവരുടെ സഹായമായ മറിയത്തിന്റെ പ്രത്യേക മാധ്യസ്ഥവും നന്ദിയോടെ ഓര്‍മ്മിക്കുന്നു. രൂപത പത്രക്കുറിപ്പ് പറയുന്നു.