പല തരത്തിലുള്ള ഭയങ്ങളുടെ മധ്യേയാണ് നാം ജീവിക്കുന്നത്. പല കാര്യങ്ങള്‍ ചെയ്യാന്‍ നാം ഭയക്കുന്നു. ചില വ്യക്തികളെയും സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ നാം അശക്തരാകുന്നു. നമ്മുടെ ഭയത്തിനുള്ള കാരണവും സാഹചര്യവും എന്തുമായിരുന്നുകൊള്ളട്ടെ. നാം നേരിടുന്ന വ്യക്തികള്‍ ആരുമായിരുന്നുകൊള്ളട്ടെ ഈ തിരുവചനം പറഞ്ഞ് ശക്തിനേടുമ്പോള്‍ ഭയം നമ്മെ വിട്ടുപോകും.
ശക്തരും ധീരരുമായിരിക്കുവിന്‍. ഭയപ്പെടേണ്ടാ അവരെപ്രതി പരിഭ്രമിക്കുകയും വേണ്ട. എന്തെന്നാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്ന് നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല( നിയമാവര്‍ത്തനം 31:6)